Saturday, September 19, 2026

ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പണി കിട്ടി; ദുബായിൽ നിന്ന് മടങ്ങിയെത്തിയ താരത്തിന്റെ അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്ത് കസ്റ്റംസ്

മുംബൈ: ടി20 ലോകകപ്പിന് ശേഷം മടങ്ങി എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ആൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയില്‍ (Hardik Pandya) നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു. വാച്ചുകളുടെ ഇൻവോയ്‌സുകൾ ഹാർദികിന്റെ പക്കൽ ഇല്ലായിരുന്നു. വാച്ചിൽ 32 ബാഗെറ്റ് കട്ട് മരതകങ്ങൾ ഉണ്ട് മാത്രമല്ല ഇത് പൂർണ്ണമായും പ്ലാറ്റിനത്തിൽ നിർമ്മിച്ചതാണ്.

അതേസമയം രണ്ട് ദിവസം മുൻപ് ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ കായിക, രാഷ്ട്രീയ മേഖലകളിലെ ചിലര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ രംഗത്തുവന്നിരിന്നു. മദ്യലഹരിയിലാണ് ഹാര്‍ദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.

Related Articles

Latest Articles