Wednesday, December 17, 2025

ഗൂഗിൾ പേ വഴി കൈക്കൂലി ; കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ

മുംബൈ : ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പിടികൂടിയത്. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പിടികൂടിയത്. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ നാലു ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.

മൂന്നു സംഭവങ്ങളിലായി 42,000 രൂപയോളം ഇവർ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയവരിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. ഇവരിൽ നിന്നും 7000 രൂപയാണ് ഗൂഗിൾ പേ വഴി ഇവർ തട്ടി കൈക്കൂലി വാങ്ങിയത്.

Related Articles

Latest Articles