Thursday, October 1, 2026

വിശ്വനാഥൻ ആൾക്കൂട്ടവിചാരണയ്ക്കിരയായി; ആത്മഹത്യ, ജനമധ്യത്തിലുണ്ടായ അപമാനഭാരത്താല്‍; പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് ആൾക്കൂട്ടവിചാരണയ്ക്കിരയായതായി പോലീസ് സ്ഥിരീകരിച്ചു. മോഷണക്കുറ്റം ആരോപിച്ച് നടത്തിയ ആൾക്കൂട്ടവിചാരണയെ തുടർന്നുണ്ടായ അപമാനഭാരം മൂലം വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ പൊലീസ് മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ യുവാവിനെ ചോദ്യം ചെയ്യുകയും സഞ്ചി പരിശോധിക്കുകയും ചെയ്തതിനെത്തുടർന്ന് യുവാവ് ജനമധ്യത്തില്‍ അപമാനിതനായി.

യുവാവ് ആദിവാസിയാണ് എന്ന ഒറ്റ കാരണത്താല്‍ മോഷ്ടാവെന്ന് ചിലര്‍ സംശയിച്ചതായും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്. വിശ്വനാഥന്റെ മരണത്തിൽ നൂറു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇത് വരെയും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കൂട്ടിരിക്കാനാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. ഫെബ്രുവരി 9നാണ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ചു ജനക്കൂട്ടം മർദിച്ചതായി കുടുംബം ആരോപിക്കുന്നത്. അന്നു കാണാതായ വിശ്വനാഥനെ തൊട്ടടുത്ത ദിവസം ആശുപത്രിക്കു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles