Wednesday, December 24, 2025

സൈബർ സുരക്ഷാ മേഖലയിലെ പ്രതിഭകൾ മാറ്റുരക്കുന്ന സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ ഏപ്രിൽ 25 മുതൽ മെയ് 02 വരെ

സൈബർ സുരക്ഷയിൽ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് ഇൻഫർമേഷൻ ഷെയറിങ് ആൻഡ് അനാലിസിസ് സെന്ററും കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. പുതിയ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് സൈബർ സുരക്ഷ. സൈബർ സുരക്ഷക്ക് നേരെയുള്ള ഭീഷണികളെ ജനകീയ പങ്കാളിത്തതൊടെ പ്രതിരോധിക്കേണ്ടതുണ്ട്.

ക്രിപ്റ്റോഗ്രഫി, വെബ്, റിവേഴ്‌സിങ്, ഫോറെൻസിക് എന്നീ മേഖലകളിൽ സൈബർ സെക്യൂരിറ്റി തങ്ങളുടെ സൈബർ സുരക്ഷാ നൈപുണ്യം തെളിയിക്കാനുള്ള അവസരം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തുറന്നുകൊടുക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. മികച്ച ഇന്റേൺഷിപ്പിനും സ്ഥിര നിയമനത്തിനുമുള്ള സാധ്യതയും ഹാക്കത്തോനിലുണ്ട്. ഏപ്രിൽ 25 മുതൽ മെയ്‌ 2 വരെയാണ് ഹാക്കത്തോൺ. TCS അടക്കം പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ മീഡിയ പാർട്ണർ തത്വമയി ന്യൂസാണ്.

Related Articles

Latest Articles