Saturday, May 18, 2024
spot_img

കെ.വി.തോമസ് കണ്ണൂരിൽ: ചുവന്ന ഷാൾ പുതപ്പിച്ച് കണ്ണൂരിൽ വൻ സ്വീകരണമൊരുക്കി സിപിഎം; പറയാനുള്ളത് സെമിനാറിൽ പറയുമെന്ന് തോമസ്

കണ്ണൂർ: കോൺഗ്രസിനോട് ഇടഞ്ഞ് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. തുടർന്ന് പാർട്ടി വിലക്ക് ലംഘിച്ചെത്തിയ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് സി പി എം നൽകിയത്.

തോമസിനെ എം വി ജയരാജൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കളും പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചു. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. തുടർന്ന് ചുവന്ന ഷാൾ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. പാർട്ടിയിലേക്കല്ല പാർട്ടി കോൺഗ്രസിലേക്കാണ് താൻ വന്നതെന്ന് തോമസ് വീണ്ടും ആവർത്തിച്ചു.

നിറമേതായാലും ഷാൾ ആണ് അണിയിച്ചതെന്നും, വീട്ടിൽ താമര നട്ടപ്പോൾ ബി ജെ പി യിലേക്ക് പോവുന്നു എന്ന പ്രചരണം നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസിനെ പുറത്താക്കാന്‍ പാര്‍ട്ടി നടപടിയെടുത്തിരുന്നു.

തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. മാത്രമല്ല താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

നേരത്തെ സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ മുന്നറിയിപ്പിനെ തള്ളിയാണ് കെ.വി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന കോണ്‍ഗ്രസിനും, കേരളത്തിലെ നേതാക്കള്‍ക്കും എഐസിസി അംഗമായ തന്നെ പുറത്താക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

എന്നാൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കുകയാണ് വേണ്ടത്. സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ല, എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണ് എന്നാണ് ഈ വിഷയത്തിൽ കെ വി തോമസ് പറഞ്ഞത്.

ഈ സാഹചര്യത്തിൽ കോൺഗ്രസ് വിട്ടുവന്നാൽ കെവി തോമസുമായി സഹകരിപ്പിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തോമസ് വഴിയാധാരമാവില്ല. ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു മറുപടി. മാത്രമല്ല കെവി തോമസിനെ സംരക്ഷിക്കുന്നത് പ്രധാനവിഷയമെന്ന് എംഎ ബേബി വിഷയത്തിൽ പ്രതികരിച്ചു. തോമസ് പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലകാര്യമെന്നാണ് സംഭവത്തിൽ എ വിജയരാഘവൻ പറഞ്ഞത്.

നേരത്തെ പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ് അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകുകയോ, മറ്റൊരു പാര്‍ട്ടിയിലേക്കും പോകുകയുമില്ല. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് തെറ്റു തിരുത്തണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു.

അതേസമയം ഇന്നത്തെ രാജ്യത്തെ സാഹചര്യത്തില്‍ സിപിഎം സെമിനാറിന്റെ ദേശീയ പ്രാധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുറിപ്പിലൂടെ അറിയിച്ചെന്നും, സോണിയാഗാന്ധി, താരിഖ് അന്‍വര്‍ തുടങ്ങിയവരെയും അറിയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാത്രമല്ല കോൺഗ്രിസിനെതിരെയും കെ വി തോമസ് തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസ് പലതവണ തന്നെ അപമാനിച്ചു. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിൻ്റെ പരമാവധി തന്നെ അപമാനിച്ചു. എന്നാൽ ഇനിയും അതിനു നിന്നു കൊടുക്കാൻ വയ്യെന്ന് അദ്ദേഹം പറഞ്ഞു. 2018 ന് ശേഷം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം കിട്ടിയില്ല. എന്നാൽ പ്രധാനമന്ത്രിയെ കണ്ടാൽ എന്നെ ബിജെപിയായും യെച്ചൂരിയെ കണ്ടാൽ സിപിഎമ്മായും ചിത്രീകരിക്കുന്ന അവസ്ഥയാണെന്നും പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.വി.തോമസ് പറഞ്ഞു.

Related Articles

Latest Articles