cyclone-alert-in-india
ശനിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് .ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒക്ടോബർ 22ഓടെ ചുഴലിക്കാറ്റായി മാറും. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക്-കിഴക്കും അതിനോട് ചേർന്നുള്ള കിഴക്ക്-മധ്യ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇവിടെ രൂപപ്പെടുന്ന ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെങ്കിലും, നിലവിൽ ഇതിന്റെ തീവ്രതയെയും, പാതയെയും കുറിച്ച് ഒരു പ്രവചനവും ഐഎംഡി ഡയറക്‌ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര നടത്തിയിട്ടില്ല .
ന്യൂനമർദ്ദം രൂപപ്പെട്ടതിന് ശേഷം മാത്രമേ ചുഴലിക്കാറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിരവധി തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…
ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന…
100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice…
ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ…
നമ്മുടെ സൗരയൂഥത്തിലെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റി ശാസ്ത്രലോകത്തിന് എക്കാലത്തും ഏറെ കൗതുകങ്ങളുണ്ട്. എന്നാൽ ചിലിയിലെ വേര സി. റൂബിൻ ഒബ്സർവേറ്ററിയിൽ…
നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും സാമ്പത്തികമായും മാനസികമായും സമൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കേവലം 1% ആളുകൾ മാത്രം ആ…