ദില്ലി: ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. ദിശ മാറിയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാറ്റും മഴയും 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. അഞ്ഞൂറിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. ട്രെയിന്‍ – റോഡ് ഗതാഗതം തടസ്സപ്പെട്ടു. 86 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 37 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു. അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അര്‍ധരാത്രി വരെ അടച്ചിട്ടു. കര,വ്യോമ,നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

