കാബൂള്‍: ഓരോ നിമിഷവും ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് അഫ്ഗാനിൽ നിന്ന് പുറത്ത് വരുന്നത്.ഇപ്പോഴിതാ പാര്‍ലമെന്റും താലിബാന്‍ പിടിച്ചടക്കി എന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നു . ആയുധങ്ങളുമായി താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ പ്രവേശിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു. കൂടാതെ താലിബാന്‍ ഭീകരര്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്ത താലിബാന്‍ നിലവില്‍ അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ്.
ഭീകര നേതാവായ മുല്ല അബ്ദുള്‍ ഗാനി ബരാദറിനെ അഫ്ഗാന്റെ പുതിയ പ്രസിഡന്റ് ആക്കാനാണ് താലിബാന്‍ പദ്ധതിയിടുന്നത്. നിരവധി പേരാണ് താലിബാനെ ഭയന്ന് അഫ്ഗാനിസ്താനില്‍ നിന്നും കൂട്ടപലായനം ചെയ്യുന്നത്. അതിനിടയിൽ കാബൂൾ വിമാനത്താവളത്തിൽ നിന്ന് നടുക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

