Saturday, October 3, 2026

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; പുലിറ്റ്​സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ്​ സിദ്ദിഖി കൊല്ലപ്പെട്ടു

ദില്ലി: പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ സ്​പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്​ഥ റിപ്പോര്‍ട്ട്​ ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ്​ ഡാനിഷ്​ കൊല്ലപ്പെടുന്നത്​. റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു അദ്ദേഹം.

ദില്ലിയിലെ ജാമിയ മിലിയിൽ ഇക്കണോമിക്​സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷന്‍ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. റോഹിങ്ക്യാന്‍ അഭയാര്‍ഥികളുടെ ചിത്രം പകര്‍ത്തിയതിനാണ്​ 2017ല്‍ പുലിറ്റ്​സര്‍ പുരസ്​കാരം ലഭിച്ചത്​. അതേസമയം ദിവസങ്ങളായി താലിബാനും അഫ്​ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ്​ സ്​പിന്‍ ബോല്‍ദാക്ക്​.

ഇസ്​ലാമിയയില്‍നിന്ന്​ ഇക്കണോമിക്​സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷന്‍ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. റോഹിങ്ക്യാന്‍ അഭയാര്‍ഥികളുടെ ചിത്രം പകര്‍ത്തിയതിനാണ്​ 2017ല്‍ പുലിറ്റ്​സര്‍ പുരസ്​കാരം ലഭിച്ചത്​. അതേസമയം ദിവസങ്ങളായി താലിബാനും അഫ്​ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ്​ സ്​പിന്‍ ബോല്‍ദാക്ക്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles