Sunday, December 14, 2025

വിഷപ്പുകയിൽ എരിഞ്ഞടങ്ങി കൊച്ചി എട്ടാം ദിനവും; തിരിഞ്ഞു നോക്കാതെ സംസ്ഥാന സർക്കാർ; ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇന്നും അവധി

കൊച്ചി: സ്കൂളുകളും മറ്റും അടച്ചിട്ട് കൊച്ചി പുക തിന്നാൻ തുടങ്ങിയിട്ട് ഇന്ന് എട്ടാംദിനം. പ്ലാസ്റ്റിക് എരിഞ്ഞടങ്ങുന്ന അതിമാരക വിഷപ്പുക അന്തരീക്ഷത്തിൽ കലരുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുകയാണ് നമ്പർ വൺ കേരളത്തിലെ സർക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും. ജനങ്ങളോട് കതകടച്ച് വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്ന ജില്ലാ ഭരണകൂടം ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധ ഇല്ലാതാക്കുന്നതിൽ ഇതുവരെ വിജയിച്ചിട്ടുമില്ല. സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വിഷവാതക ചോർച്ച ഉണ്ടായാൽ ഇവിടെ ജനങ്ങളെ രക്ഷിക്കാൻ സംവിധാനങ്ങളില്ല എന്ന് തെളിയിക്കുന്നതാണ് കൊച്ചിയിലെ പുക.

കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ പുക അതിരൂക്ഷമാണ്. അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുന്നു. അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളില്‍. വടവുകോട്–പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധി. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം.

Related Articles

Latest Articles