Monday, May 6, 2024
spot_img

തന്ത്രപ്രധാന തുറമുഖ നഗരമായ പാരദീപിൽ ചാര ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച പ്രാവിന്റെ സാന്നിധ്യം! കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ; ഫോറൻസിക് പരിശോധന തുടരുന്നു

പാരദീപ് (ഒഡീഷ): മത്സ്യ ബന്ധന ബോട്ടിൽ നിന്നും ചാര പ്രാവിനെ പിടികൂടി. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെയാണ് ഒഡീഷയിലെ ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. മത്സ്യത്തൊഴിലാളികളാണ്സംശയാസ്പദമായ നിലയിൽ കണ്ട പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്.

ഇന്ത്യയിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ പാരദീപിൽ ഇത്തരം പ്രാവുകളുടെ സാന്നിധ്യം കണ്ടെത്തിയത് അധികാരികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ ചില സന്ദേശങ്ങൾ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്. ബലൂണുകൾ ഉപയോഗിച്ചുള്ള അമേരിക്കയിലെ ചാരപ്രവർത്തനം ലോകം ചർച്ച ചെയ്യുന്ന അവസരത്തിലാണ് ചാര ഉപകരണങ്ങൾ ഘടിപ്പിച്ച പക്ഷി ഇന്ത്യയിൽ വാർത്തയാകുന്നത്.

Related Articles

Latest Articles