Monday, September 21, 2026

ഗുരുവയൂർ കിഴക്കെ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര; നടപടികൾ എടുത്ത് ആരോഗ്യവകുപ്പ്

തൃശൂർ: ഗുരുവായൂർ കിഴക്കെ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തിയതായി പരാതി. പാവറട്ടി സ്വദേശികളായ ഒരു കുടുംബമാണ് മസാല ദോശയിൽ പഴുതാരയെ ലഭിച്ചതായി അറിയിച്ചത്.

തുടർന്ന്, അവർ ഈ വിഷയത്തിൽ ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. ഇതേ തുടർന്ന്, പരാതിക്കാർ ഈ സംഭവത്തിന്റെ വീഡിയൊ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിൽ, ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ താത്കാലികമായി അടപ്പിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനായി നിർദ്ദേശിക്കുകയും ചെയ്തു. ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Latest Articles