Sunday, September 27, 2026

അജ്ഞാത മൃതദേഹം കണ്ടെത്തി; മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് മൈലമൂട് വനത്തിനുള്ളില്‍

മൈലമൂട് വനത്തിനുള്ളില്‍ മാസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടു മാസത്തിലധികം പഴക്കമുണ്ട് മൃതദേഹത്തിന്. പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ മൃതദേഹം പുരുഷന്റേതെന്നാണ് സംശയിക്കുന്നത്.

ഞായറാഴ്ചയോടെ ഒരു കൊലപാതക കേസിലെ പ്രതിയെ അന്വേഷിക്കുന്നതിന്റെ ഭാഗമായി വനമേഖലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ്‌ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വലിയമല പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ നിന്നു കാണാതായ വൃദ്ധന്റേതാണെന്ന്‌ പോലീസിന് സംശയമുണ്ട്.

മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച ഫോണ്‍ നമ്പർ വലിയമല സ്വദേശിയുടേതായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡി.എന്‍.എ. അടക്കമുള്ള പരിശോധനകള്‍ നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Related Articles

Latest Articles