Monday, May 20, 2024
spot_img

ജാഗി ജോണിന്റെ മരണം ; ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും, മനഃശാസ്ത്രജ്ഞരുടെ സഹായം തേടി പോലീസ്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. ഇതിനായി മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി പോലീസ് കത്ത് നല്‍കി. പത്ത് വര്‍ഷത്തിന് മുന്‍പ് നടന്ന വാഹനാപകടത്തില്‍ ഭര്‍ത്താവും മകനും മരിച്ചതിന് ശേഷം ഇവര്‍ പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. അതുകൊണ്ട് മനഃശാസ്ത്ര ഉദ്യേഗസ്ഥരെ ഉള്‍പ്പെടുത്തണം എന്നാണ് പോലീസിന്റെ ആവശ്യം.

അടുക്കളിയില്‍ നിന്നുമാണ് ജാഗിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്റിമോർട്ടം പ്പോര്‍ട്ടില്‍ പറയുന്നത്. ജാഗിക്കൊപ്പം അമ്മ മാത്രമാണ് താമിസിച്ചിരുന്നത്. പുറത്ത് നിന്ന് ആരെങ്കിലും വരാന്‍ ഉള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ അമ്മയെ ചോദ്യം ചെയ്യതാലെ അറിയാന്‍ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്.

കുറവന്‍കോണം ഹില്‍ ഗാര്‍ഡന്‍സിലെ വീട്ടിലാണ് ജാഗീ അമ്മക്കൊപ്പം താമസിച്ചിരുന്നത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ ഇല്ലായിരുന്നു. ശരീരത്തില്‍ മുറിവുകളും ഇല്ലായിരുന്നു. കുഴഞ്ഞ് വീണതാണോ ബലപ്രയോഗത്തിലൂടെ തള്ളിയിട്ടാതാണോ എന്ന് അറിയില്ല. ഈ കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് അമ്മടെ ചോദ്യം ചെയ്യേണ്ടത്.

ജാഗിയെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതിനാല്‍ ഒരു സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബ ഡോക്ടര്‍ വീട്ടില്‍ എത്തി. പൂട്ടിയ ഗേറ്റിന് ഉള്ളില്‍ നില്‍ക്കുകയായിരുന്നു അമ്മ. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ഉള്ളി അരിഞ്ഞ് വെച്ചിരിക്കുന്ന നിലയിലായിരുന്നു. തുണികള്‍ മെഷീനില്‍ അലക്കാന്‍ ഇട്ടിരിക്കുകയായിരുന്നു. ജാഗിയുടെ ഫോണ്‍ പരിശോധിച്ച ശേഷം സുഹൃത്തുക്കളെ ചോദ്യം ചെയ്യതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. ബന്ധുക്കളുമായി ജാഗിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ഏഴ് വര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്നു ജാഗീ.

Related Articles

Latest Articles