Friday, December 12, 2025

മോഡലുകളുടെ മരണം; കുരുക്ക് മുറുക്കി പോലീസ്, സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ,വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യും

കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പതു കേസുകൾ. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ രജിസ്റ്റർ ചെയ്യും തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക.

സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്‌ഥാനമാക്കിയാണ് കേസെടുക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും. സൈജു തങ്കച്ചന്റെ കൂട്ടാളികളെയും ചോദ്യം ചെയ്യും. സൈജു ചാറ്റുചെയ്‌ത ആളുകളോട് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles