തിരുവനന്തപുരം: വിദ്യാഭ്യാസ തട്ടിപ്പിനിരയായെന്ന് പരാതി നല്കിയ തക്കല നുറൂല്‍ ഇസ്ലാം കോളെജിലെ വിദ്യാര്‍ത്ഥിക്കെതിരെ വധഭീഷണി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ എസ്പിക്ക് പരാതി നല്കി.
മെഡിക്കല്‍ കോഴ്സെന്ന പേരില്‍ ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, കാര്‍ഡിയാക് കെയര്‍ ടെക്നോളജി, റെനല്‍ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളില്‍ പ്രവേശനം നല്കി പറ്റിച്ചെന്നാണ് പരാതി. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ പ്രശ്നപരിഹാരത്തിനായി സമയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി മുഴക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അധികൃതരില്‍ നിന്ന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് എസ്പിക്ക് പരാതി നല്‍കിയത്.
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…