ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. തുലാം ഒന്നിന് നടത്താനിരുന്ന നറുക്കെടുപ്പ് നേരത്തെയാക്കണമെന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് അനുമതി നല്‍കിയത്. മേൽശാന്തി നിയമന നടപടികളുടെ മേൽനോട്ടത്തിനായി ജസ്റ്റിസ് ആർ. ഭാസ്കരനെ നിരീക്ഷകനായി കോടതി നിയോഗിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ക്ക് തുലാം ഒന്നു മുതല്‍ ഒരു മാസത്തേക്ക് പൂജാ വിധികളില്‍ പരിശീലനം നല്‍കും. നിലവിലെ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇക്കാര്യത്തില്‍ ശബരിമല തന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു.
35നും 60നും മധ്യേ പ്രായമുള്ള മലയാള ബ്രാഹ്മണരിൽ നിന്നാണ് മേൽശാന്തി നിയമനത്തിനുള്ള അപേക്ഷ സ്വീകരിച്ചത്. 2 നേരം നട തുറക്കുന്നതും 3 പൂജകൾ ഉള്ളതും പൊതുജനത്തിന് ദർശന അവസരം ഉള്ളതുമായ ക്ഷേത്രങ്ങളിൽ തുടർച്ചയായി 10 വർഷം മേൽശാന്തിയായി ജോലി നോക്കിയവർക്കായിരുന്നു അർഹത. സന്നിധാനത്തേക്ക് 67, മാളികപ്പുറത്തേക്ക് 47 അപേക്ഷകളാണ് ലഭിച്ചത്. ദേവസ്വം വിജിലൻസ് വിഭാഗം ഇവ പരിശോധിച്ചു. അഭിമുഖത്തിലൂടെ ഇവരിൽനിന്ന് 10 പേർ വീതമുള്ള പാനൽ തയാറാക്കും. ഇതിൽ നിന്നാണ് സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുക.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…