Monday, October 26, 2026

നുറൂല്‍ ഇസ്ലാം കോളജിലെ വിദ്യാര്‍ത്ഥിക്കെതിരെ വധഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ പരാതി നല്‍കി

തിരുവനന്തപുരം: വിദ്യാഭ്യാസ തട്ടിപ്പിനിരയായെന്ന് പരാതി നല്‍കിയ തക്കല നുറൂല്‍ ഇസ്ലാം കോളെജിലെ വിദ്യാര്‍ത്ഥിക്കെതിരെ വധഭീഷണി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ എസ്പിക്ക് പരാതി നല്‍കി.

മെഡിക്കല്‍ കോഴ്സെന്ന പേരില്‍ ബിഎസ്‍സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, കാര്‍ഡിയാക് കെയര്‍ ടെക്നോളജി, റെനല്‍ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കി പറ്റിച്ചെന്നാണ് പരാതി. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ പ്രശ്നപരിഹാരത്തിനായി സമയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി മുഴക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അധികൃതരില്‍ നിന്ന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് എസ്പിക്ക് പരാതി നല്‍കിയത്.

Related Articles

Latest Articles