Monday, June 17, 2024
spot_img

സുഡാൻ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 97 കവിഞ്ഞു; സംഘർഷത്തിൽ വ്യാപകമായ നാശനഷ്ടം; അതിർത്തികൾ അടച്ചു

സുഡാൻ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 97 കവിഞ്ഞതായി റിപ്പോർട്ട്. രാജ്യത്തിൻറെ നഗരപ്രദേശങ്ങളിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നു. കണ്ണൂർ സ്വദേശിയായ മലയാളിയും മരിച്ചവരിൽ ഉൾപ്പെടുന്നു.ആക്രമണങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആൾനാശത്തിന് പുറമെ വ്യാപകമായ നാശനഷ്ടത്തിനും ആഭ്യന്തരയുദ്ധം വഴിതെളിച്ചു. പരിക്കേറ്റ പലരെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലാണ് സംഘർഷം.സുഡാൻ സൈനിക മേധാവി അബ്ദെൽ ഫത്ത അൽ ബുറാനും ഉപമേധാവി മുഹമ്മദ് അംദാനും തമ്മിലുള്ള അധികാര വടംവലിയാണ് രണ്ട് സായുധ സേനകൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചത്. മൂന്നു ലക്ഷം പേരുടെ ജീവനെടുത്ത ദാർഫർ യുദ്ധത്തിന്റെ സൂത്രധാരനാണ് ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാൻ. ഒട്ടേറെ യുദ്ധ കുറ്റകൃത്യങ്ങളിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹംദാനും ആരോപണ വിധേയനാണ്.
നിരവധി സിവിലിയന്മാരും യു എൻ ഉദ്യോഗസ്ഥരും ആക്രമണത്തിൽ മരിച്ചവരിൽപ്പെടുന്നു. നിരവധിപേർ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നു. പരിക്കേറ്റവരെ അടക്കം സംഘർഷ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ഞായറാഴ്ച മൂന്നുമണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അയാൾ രാജ്യങ്ങൾ അവരുടെ അന്താരാഷ്‌ട്ര അതിർത്തികൾ അടച്ചു.

2021 ലെ പട്ടാള അട്ടിമറിയെത്തുടർന്നാണ് രാജ്യത്ത് രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾ രൂപംകൊണ്ടത്. പ്രശ്‌നപരിഹാരത്തിനും വെടിനിർത്തലിനുമായി ആഫ്രിക്കൻ യൂണിയൻ ഉന്നതതല സംഘത്തെ സുഡാനിലേക്കയച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികൾ കൈക്കൊണ്ടുവരുന്നതായി ഇന്ത്യൻ എമ്പസി അറിയിച്ചു. അതേസമയം സുഡാനിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്ഥിതിയിൽ സുഡാൻ അതിർത്തി 14 ദിവസം അടച്ച സാഹചര്യത്തിലാണിത്. നിലവിൽ മൃതദേഹം ഖർത്തൂമിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആൽബർട്ടിന്റെ ഭാര്യയും മകളും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് കഴിയുന്നത്.

Related Articles

Latest Articles