കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കർണ്ണനാടകയിൽ നിന്നും കണ്ടെത്തി. ഷാഫിയെ ആണ് കണ്ടെത്തിയത്.ഷാഫി കര്‍ണാടകയിലുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.പോലീസ് ഇയാളുടെ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
അതേസമയം, ഷാഫിയെ താമരശേരിയിലെ വീട്ടിലെത്തിച്ചതായും വിവരങ്ങളുണ്ട്. ഷാഫിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയവരെ പറ്റി ഒരുവിവരവും പറയാന്‍ ഷാഫി തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു. സ്വര്‍ണക്കടത്ത് സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

