Monday, January 5, 2026

കശ്മീരിലെ ഭീകരാക്രമണം ;രജൗരി സെക്ടറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു,അത്യാസന നിലയിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

ദില്ലി: ജമ്മു കശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു.ഇന്നലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇന്നലെയാണ് ധാംഗ്രിയിൽ ആക്രമണം നടന്നത്. ഭീകരരുടെ ആക്രമണത്തിൽ ഇന്നലെ തന്നെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് ഇന്ന് രാവിലെ മരിച്ചത്. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ തന്നെയാണ് ചികിത്സയിലുള്ളത്.

Related Articles

Latest Articles