Saturday, May 18, 2024
spot_img

കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു;അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ എ-ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്.എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് എ-ഐ ഗ്രൂപ്പുകള്‍.നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നേക്കുമെന്നാണ് വിവരം.പുനഃസംഘടനക്കെതിരെ എ- ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നതിന് പിന്നാലെ, രമേശ് ചെന്നിത്തലയേയും എംഎം ഹസനേയും വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും ഫലവത്തായിട്ടില്ല.അതിനിടെ പ്രശ്‌നപരിഹാരത്തിനായി താരിഖ് അന്‍വര്‍ നാളെ കേരളത്തിലെത്തുമെന്നാണ് സൂചന.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലേക്ക് തിരിക്കുകയാണ്.സമാന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.തിരുവനന്തപുരത്ത് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിലാണ് സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നത്.

Related Articles

Latest Articles