Wednesday, May 15, 2024
spot_img

ഓണക്കാലത്ത് കേരളത്തിൽ മദ്യപാനം കുറയുന്നു; റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തുന്ന സീസണിൽ 17 കോടിരൂപയുടെ ഇടിവ്

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വന്‍ കുറവ്. ഓണം സീസണിലെ പത്ത് ദിവസത്തെ വില്‍പ്പന 516 കോടി രൂപയെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം ഉള്‍പ്പെടെ 533 കോടി രൂപയുടെ വില്‍പ്പനയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നേടിയത്.

പ്രളയത്തെ തുടര്‍ന്ന് 270 ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഉള്ളതില്‍ 60 എണ്ണവും അടച്ചിരുന്നു. തിരുവോണ ദിനത്തില്‍ ഔട്ട്ലെറ്റുകള്‍ക്ക് അവധി കൂടി നല്‍കിയതോടെ വില്പ്പനഗണ്യമായി കുറഞ്ഞു. ഉത്രാടത്തിന് 88 കോടി രൂപയുടെ മദ്യം വിറ്റു. അവിട്ടത്തിന് 59 കോടിയുടെ മദ്യവും ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചു. ഓണക്കാലത്ത് ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കുടുതല്‍ മദ്യം വിറ്റത്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

Related Articles

Latest Articles