Monday, May 20, 2024
spot_img

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയിൽ ;ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യം

ദില്ലി :മുല്ലപ്പെരിയാറിൽ തമിഴ്‌നാട് തയ്യാറാക്കിയ 138 അടി റൂൾ കർവ്(Rule curve) സ്വീകാര്യമല്ലെന്ന് കേരളം .മുല്ലപ്പെരിയാർ ഡീകമ്മീഷൻ(Decommission) ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

ജലനിരപ്പ് 142 അടിയായി ഉയർത്താൻ കഴിയില്ല. ജനങ്ങളുടെ ആശങ്കയും ഡാമിന്റെ കാലപ്പഴക്കവും പരിഗണിച്ച് നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയണമെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സഭവിച്ചാൽ അത് മഹാ ദുരന്തത്തിന് കാരണമാകുമെന്ന് കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

പുതിയ അണക്കെട്ട് നിർമ്മിച്ച് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കണം.ഒക്ടോബർ 31 വരെ പരമാവധി ജലനിരപ്പ് 136 അടി വരെ മാത്രമാകണമെന്നും കേരളം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.കേസ് ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.

Related Articles

Latest Articles