Tuesday, September 22, 2026

കനത്തമഴ; ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ, കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഡെറാഡൂണ്‍: മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപൊത്തിയത്. കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഡിഫന്‍സ് അക്കാദമി പരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ്. മറ്റു സാങ്കേതിക കോഴ്‌സുകളും നടത്തുന്നുണ്ട്. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles