Wednesday, September 30, 2026

ദുരിതം വിതച്ച് മഴ! ഹിമാചൽ പ്രദേശിലെ ശിവക്ഷേത്രം തകർന്നു വീണു; ഒമ്പത് പേർക്ക് ദാരുണാന്ത്യം, അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുരുങ്ങികിടക്കുന്നതായി റിപ്പോർട്ട്, പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമ്മർ ഹില്ലിൽ ശിവക്ഷേത്രം തകർന്ന് വീണു. ഒമ്പത് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംഭവ സമയത്ത് 50ഓളം പേർ ക്ഷേത്രത്തിൽ ആരാധനക്കെത്തിയിരുന്നതായി അധികൃതർ അറിയിച്ചു. പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുടുംബത്തിലെ ഏഴുപേർ മരിച്ചു. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. ജാഡോൺ ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി മേഘവിസ്ഫോടനം ഉണ്ടായത്. മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സിഖു ദുരിതബാധിതരായ കുടുംബങ്ങൾക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ നിർദേശം നൽകി.

Related Articles

Latest Articles