Sunday, June 2, 2024
spot_img

പ്രചാരണത്തിനെത്തിയ പ്രതിരോധമന്ത്രിയേയും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനത്തെയും കോൺഗ്രസ് പ്രവര്‍ത്തകര്‍ പൂന്തുറയില്‍ തടഞ്ഞു

കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും പൂന്തുറയില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനാണ് ഇരുവരും കഴിഞ്ഞ ദിവസം പൂന്തുറയില്‍ എത്തിയത്.

എന്നാല്‍ പൂന്തുറയുടെ ഉള്‍പ്രദേശങ്ങലിലേക്ക് ഇരുവരെയും കടത്തിവിടാന്‍ ഇവര്‍ തയ്യാറായില്ല. ഇത് ഏറെ നേരം സംഘര്‍ഷത്തിന് വഴിവെച്ചു.തുടര്‍ന്ന് പൂന്തുറ ജംഗ്ഷനില്‍ പ്രചാരണം അവസാനിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. നേരത്തെ ഓഖി ദുരന്തമുണ്ടായപ്പോള്‍ നിര്‍മ്മലാ സീതാരാമന്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബിജെപിയുടെ പ്രചാരണത്തിന് പ്രതിരോധമന്ത്രിയെത്തിയത്. എന്നാല്‍ മന്ത്രിയേയും സ്ഥാനാര്‍ത്ഥിയേയും ഉള്‍പ്രദേശങ്ങളിലേക്ക് കടത്തിവിടാന്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല.

Related Articles

Latest Articles