ദില്ലി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ. മൂ
ഇന്ന് ഈജിപ്തിൽ പ്രതിരോധമന്ത്രി മുഹമ്മദ് അഹമ്മദ് സാക്കിയുമായി രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയെയും സിംഗ് സന്ദർശിക്കും.
സന്ദർശനത്തിനിടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ആകാശ് മിസൈൽ സംവിധാനം ഉൾപ്പെടെ ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നതാണ്. ഈജിപ്ത്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസിയെയും രാജ്‌നാഥ് സിങ് സന്ദർശിക്കും.

