Monday, May 20, 2024
spot_img

ബിജെപിയുടെ പുതിയ പ്രചാരകരായി കമ്മികൾ ! |DYFI|

കേന്ദ്ര സർക്കാർ എന്ത് പദ്ധതികൾ കൊണ്ട് വന്നാലും അതിപ്പോൾ ഭാരതത്തിന് നല്ലതായാലും അതിനെ നഖശിഖാന്തം എതിർക്കുന്നവരാണ് പ്രതിപക്ഷ പാർട്ടികൾ. പ്രത്യേകിച്ച് കേരളത്തിലെ സഖാക്കന്മാർക്ക് മോദി പറയുന്നതിന് വിപരീതമായി പ്രവർത്തിക്കാനാണ് ഇപ്പോഴും ഇഷ്ടം. എന്നാൽ ചില സമയത്ത് അബദ്ധത്തിലാണെങ്കിൽ പോലും നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളെ പ്രചരിപ്പിക്കുന്ന പ്രചാരകരായി ഇവർ മാറാറുണ്ട്. ഇപ്പോഴിതാ, ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയപ്പോൾ അതിനെതിരെ സമരം നടത്തിയ കമ്മികൾ തന്നെ ജമ്മു കാശ്മീരിൽ പോയി ആനന്ദം കൊള്ളുകയാണ്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കണ്ടല്ലോ.. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ സമരവുമായി രംഗത്തിറങ്ങിയ ഇടത് പക്ഷത്തിലെ കുട്ടി സഖാക്കളാണ് കാശ്മീരിൽ പോയി ബാനറും പിടിച്ചിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് ഇടത് പക്ഷത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കേന്ദ്രം ആമ്പിള്ളേർ ഭരിക്കുന്നത് കാരണം കണ്ട അണ്ടനും അടകോടനുമൊക്കെ കശ്മീരിൽ ഭയമില്ലാതെ പോയി ദിങ്ങനെ വേണ്ടാതീനവും അടിച്ചുവെച്ച പോസ്റ്റർ പിടിച്ചിരിക്കാൻ സാധിക്കുന്നുവെന്നാണ് ഒരാൾ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ജമ്മു കശ്മീരിൽ ഡി.വൈ.എഫ്.ജെ.കെ.ക്ക് പകരം ഡി.വൈ.എഫ്.ഐ. എന്ന ബാനർ പിടിക്കാൻ ഈ നിരാശരായ ആളുകളെ അനുവദിച്ചതിനും ശ്രീ നരേന്ദ്ര മോദി ജിക്ക് നന്ദി എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

എന്തായാലും, കേന്ദ്രസർക്കാരിന്റെ പുതിയ പ്രചാരകരായി മാറിയിരിക്കുകയാണ് കമ്മികൾ. അതേസമയം, ഏറെ എതിർപ്പുകൾക്കും ഒടുവിൽ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ 2019 ഓഗസ്‌റ്റ് 5നാണ് കേന്ദ്രം റദ്ദാക്കിയത്. അതിന് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ അന്തിമ വിധി വന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്‌തുകൊണ്ട് ജമ്മു കശ്‌മീരിന് അനുവദിച്ച പ്രത്യേക പദവി സർക്കാർ എടുത്തുകളയുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ പ്രഖ്യാപിച്ചത്. ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആർട്ടിക്കിൾ 35 എ റദ്ദാക്കുകയും ചെയ്യുന്ന രാഷ്ട്രപതിയുടെ ഓർഡിനൻസും പുറപ്പെടുവിച്ചു. ജമ്മു കശ്‌മീർ പുനഃസംഘടന ബില്ലും ഇതിനിടെ രാജ്യസഭ പാസാക്കി. ഇതിലൂടെയാണ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു-കശ്‌മീർ എന്നിങ്ങനെ വിഭജിക്കാൻ നിർദ്ദേശിച്ചത്. അതേസമയം, കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം നിരവധി മാറ്റങ്ങളാണ് ഇവിടെ കൈവന്നിരിക്കുന്നത്. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉണ്ടായിരിക്കും, എന്നാൽ, നേരത്തെ അത് ഉണ്ടായിരുന്നില്ല. കൂടാതെ, 2023ന് ശേഷം കാശ്മീരിൽ ഒരു തവണ പോലും കല്ലേറ് ഉണ്ടായിട്ടില്ല. ഇന്ന് കാശ്മീരിൽ എല്ലാവർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം കൊണ്ട് തന്നെയാണ്.

Related Articles

Latest Articles