twitter deleted accounts suggested by the central government
ദില്ലി: കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പട്ടികയിലെ 1398 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. കേന്ദ്രം സംശയിച്ചത് പോലെ ഖാലിസ്ഥാൻ ബന്ധമുള്ള അക്കൗണ്ടുകളായിരുന്നു ഇതിൽ കൂടുതലും ഉള്ളത്.
അതോടൊപ്പം ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടിക നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. ‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗില് ദിവസങ്ങളായി ട്വിറ്ററില്‍ പ്രകോപനങ്ങൾ സജീവമാണ്. ഇവ രാജ്യത്തിൻറെ ആഭ്യന്തര സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് എത്തിയപ്പോഴാണ് കേന്ദ്ര ഇടപെടൽ. ഐ.ടി നിയമം 69 എ വകുപ്പില്‍ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയത്. ആദ്യമായി ‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത 257 ഹാന്‍ഡിലുകളില്‍ 126 എണ്ണം ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാനി, പാക് ശക്തികളുമായി ബന്ധമെന്ന് സര്‍ക്കാര്‍ ആരോപിച്ച ഹാന്‍ഡിലുകളില്‍ 583 എണ്ണത്തിനും വിലക്കുവീണിരിക്കുകയാണ്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
3I/ATLAS എന്ന നക്ഷത്രാന്തര അതിഥിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പ്രപഞ്ചശാസ്ത്രത്തിലെ ഏറ്റവും ആവേശകരമായ അധ്യായങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സാധാരണയായി നമ്മുടെ സൗരയൂഥത്തിൽ കാണപ്പെടുന്ന വാൽനക്ഷത്രങ്ങൾ…
വിമർശനങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് എങ്ങനെ ഒരു വ്യക്തിക്ക് ഔന്നത്യത്തിൽ എത്താം എന്നതിനെക്കുറിച്ച് വേദങ്ങളിൽ മനോഹരമായ ദർശനങ്ങൾ നൽകുന്നുണ്ട്.വേദകാലഘട്ടത്തിലെ ചിന്തകളനുസരിച്ച് ഒരു…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…