Monday, December 29, 2025

ദില്ലിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; 13 പേര്‍ക്ക് പരുക്ക്

ദില്ലി: ദില്ലിയിലെ ജാമിയ നഗറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു എന്നാണ് വിവരം. അതേസമയം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയില്‍ ബാര്‍ റെസ്റ്റോറന്റിലും തീപിടിത്തമുണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് പറഞ്ഞു.

Related Articles

Latest Articles