Thursday, December 18, 2025

‘എയർ ഇന്ത്യ വിമാനം ബോംബ് വെച്ച് തകര്‍ക്കും’; ദില്ലി വിമാനത്താവളത്തിന് വീണ്ടും ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

ദില്ലി വിമാനത്താവളത്തിന് ബോബ് ആക്രമണ ഭീഷണി. യുഎസിലെ 9/11 ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കുള്ള വിമാനം ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാത്രി 10.30 ഓടെ ദില്ലി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അഞ്ജാതന്‍റെ ഭീഷണി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കും. വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി.

Related Articles

Latest Articles