Saturday, December 13, 2025

ദില്ലി വിമാനത്താവളം; കസ്റ്റംസ് പിടിച്ചെടുത്ത 1200 കുപ്പിയിലേറെ മദ്യവും 51 കിലോ മയക്കുമരുന്നും നശിപ്പിച്ചു

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏപ്രിൽ 2020 മുതൽ ഡിസംബർ 2022 കാലയളവിൽ യാത്രക്കാരിൽ നിന്നും നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാൽ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്. 51 കിലോഗ്രാം മയ്കകുമരുന്നില്‍ 41 കിലോഗ്രാം ഫെറോയിനും ഒൻപത് കിലോഗ്രാം കൊക്കേയ്നും അടങ്ങുന്നതായാണ് വിവരം.

നേരത്തെ മെയ് മാസത്തിൽ സമാനമായ രീതിയിൽ ദില്ലി വിമാനത്താവളത്തിൽ നിന്ന് 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ സിഐഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യാനിരുന്ന വക്കീൽ അഹമ്മദിൽ നിന്നുമാണ് മരുന്നുകൾ പിടിച്ചെടുത്തത്.

Related Articles

Latest Articles