Saturday, December 20, 2025

‘വാർണർ എന്നാൽ ഫ്ലവർ അല്ലടാ ഫയർ ആടാ’ ; പുഷ്പ 2 ലുക്കിൽ വൈറലായി ദില്ലി ക്യാപ്റ്റന്‍, ചിത്രം വൈറൽ

ദില്ലി : സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുത്തൻ സിനിമ ‘പുഷ്പ 2’ ലുക്കിൽ ദില്ലി ക്യാപിറ്റൽസ് ടീം ക്യാപ്റ്റൻ ഡേവിഡ് വാർണർ. അല്ലു അർ‌ജുന് പകരം പുഷ്പ 2 ഗെറ്റപ്പിൽ നിൽക്കുന്ന തന്റെ ചിത്രമാണ് വാർണർ ഇന്ന് പങ്കുവച്ചത്. ചിത്രം നിമിഷങ്ങൾക്കകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. നേരത്തെ പുഷ്പ 2 വിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

പുഷ്പ സിനിമയുടെ വലിയ ആരാധകനാണ് ഡേവിഡ് വാർണർ. പുഷ്പ ആദ്യ ഭാഗത്തിൽ അല്ലു അർജുൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രകടനങ്ങൾ ഐപിഎൽ മത്സരങ്ങൾക്കിടെയും ഇന്‍സ്റ്റഗ്രാമിലും ആരാധകർക്കായി വാര്‍ണർ നേരത്തെ അനുകരിച്ചിരുന്നു.

നേരത്തെ അല്ലു അർജുന്റെ തന്നെ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്ന സിനിമാഗാനത്തിനു ചുവടുവച്ചും ഡേവിഡ് വാർണര്‍ നേരത്തേ ശ്രദ്ധ നേടിയിരുന്നു. അതേസമയം സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളും തോറ്റ ദില്ലി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റുകൾക്ക് കീഴടക്കി ടീം വിജയവഴിയിലേക്ക് വന്നിട്ടുണ്ട്.

Related Articles

Latest Articles