Saturday, May 18, 2024
spot_img

അമേരിക്കയിൽ ആപ്പിൾ സ്റ്റോർ കൊള്ളയടിക്കപ്പെട്ടു ! തുരങ്കമുണ്ടാക്കി കവർന്നത് 4 കോടിയിലധികം വിലവരുന്ന 436 ഐഫോണുകൾ

സിയാറ്റിൽ : അമേരിക്കയിലെ സിയാറ്റിലിലെ ആപ്പിൾ സ്റ്റോർ കൊള്ളയടിക്കപ്പെട്ടു. സംഭവത്തിൽ 436 ഐഫോണുകൾ കവർച്ച ചെയ്യപ്പെട്ടു. 4.10 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിന് സംഭവിച്ചത്. സ്റ്റോറിനു തൊട്ടടുത്ത ‘സിയാറ്റിൽ കോഫി ഗിയർ’ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന രണ്ടു മോഷ്ടാക്കൾ അവിടുത്തെ ശുചിമുറിയുടെ ചുവർ തുരന്നാണ് ആപ്പിൾ സ്റ്റോറിലേക്ക് കടന്നത്.‌ 15 മിനിട്ട് കൊണ്ട് കൃത്യം നിർവഹിച്ച്‌ മോഷ്ടാക്കൾ സ്ഥലം വിട്ടു.

സ്റ്റോറിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചാൽ അലാം മുഴങ്ങും എന്ന ബോധ്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കുറവായ കോഫി ഷോപ്പിന്റെ ഭിത്തി തുരന്ന് മോഷണം നടത്തിയതെന്നാണ് നിഗമനം.

കോഫി ഷോപ്പിന്റെ പൂട്ടുകൾ മാറ്റിസ്ഥാപിക്കാൻ 74,000 രൂപയും ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കായി 65,000 രൂപയും ചെലവാകുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles