Wednesday, May 1, 2024
spot_img

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തേടിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 25000 രൂപ പിഴ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറണമെന്ന് നേരത്തെ കേന്ദ്ര വിവരാവകാശ കമ്മിഷൻ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കൈമാറാൻ‌ ഗുജറാത്ത് സർവകലാശാലയോട് 2016ലാണ് വിവരാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നത്.

അതെ സമയം വിശദാംശങ്ങൾ തേടി ഹർ‌ജി നൽകിയ അരവിന്ദ് കേജ്‌രിവാളിനു ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് ഉത്തരവിൽ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു ഗുജറാത്ത് സർവകലാശാല കോടതിയിൽ വാദിച്ചു.

Related Articles

Latest Articles