ദില്ലി: ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് കേസുകളിലെ വർധന ആശങ്കയാകുകയാണ്. ഒരു ദിവസത്തിനിടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 4 ശതമാനമായി ഉയരുകയും ചെയ്തു. ഏപ്രിൽ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആർ.
രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ദില്ലി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിലെ സ്കൂളുകൾ അടച്ചിരുന്നു. കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ഇനി കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് ദില്ലി പോകുമെന്നാണ് ലഭിക്കുന്ന സൂചന.

