Saturday, April 27, 2024
spot_img

ഇനി പിഴച്ചുമത്തില്ല! കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ഛത്തീസ്‌ഗഡ്‌

ഛത്തീസ്‌ഗഡ്‌: കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഛത്തീസ്‌ഗഡ്‌ സർക്കാർ. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി എന്നിവയ്ക്ക് പിന്നാലെയാണ് ഛത്തീസ്‌ഗഡിലും കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി നീക്കം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ കേസുകള്‍ വന്‍ തോതില്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

ഉത്തരവ് അനുസരിച്ച്‌ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാല്‍ കൊവിഡ് ഉചിത പെരുമാറ്റത്തില്‍ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിക്കുകയുണ്ടായി. സംസ്ഥാന ദുരരന്ത നിവാരണ അതോറിറ്റി ഡിഎം ആക്‌ട് പ്രകാരം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിനാല്‍ പിന്‍വലിക്കുകയാണെന്നും സംസ്ഥാനം വ്യക്തമാക്കി.

നേരത്തെ കേസുകള്‍ കുറയുന്നത് കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുകയും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഓപ്ഷണല്‍ ആക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles