Sunday, May 5, 2024
spot_img

കൈകാലുകളും തലയുമില്ലാത്ത മനുഷ്യൻ ന്യൂയോർക്കിൽ; കണ്ടെത്തിയത് ഗൂഗിൾ മാപ്പിൽ, വൈറലായി ചിത്രങ്ങൾ

ന്യൂയോർക്ക്: ന്യൂയോർക്കിൽ കൈകാലുകളും തലയുമില്ലാത്ത മനുഷ്യനെ കണ്ടെത്തി. ഗൂഗിൾ മാപ് ഉപയോക്താക്കളാണ് ഹസ്മത്ത് സ്യൂട്ട് ധരിച്ച കൈകാലുകളും തലയുമില്ലാത്ത വിചിത്ര മനുഷ്യന്റെ ചിത്രങ്ങൾ കണ്ടെത്തിയത്.

ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിൻ നേവി യാർഡിലാണ് ചിത്രങ്ങൾ കണ്ടത്. ചിത്രങ്ങളിലൊന്ന് റോഡിന് നടുവിൽ ഒരു ഹസ്മത്ത് സ്യൂട്ട് നിൽക്കുന്നതായാണ്. അതിനുള്ളിൽ ശരീരമില്ല. മറ്റ് ചിത്രങ്ങളിൽ കാണുന്നത് ഹസ്മത്ത് സ്യൂട്ട് നൃത്തം ചെയ്യുന്നതും പ്രദേശത്ത് ചുറ്റി നടക്കുന്നതുമാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്നോ ചിത്രത്തിലുള്ളത് ആരാണെന്നോ ഒരു സൂചനയുമില്ല. ഈ ചിത്രങ്ങൾ 2021 മെയ് മാസത്തിൽ എടുത്തതാണെങ്കിലും അടുത്തിടെയാണ് അവ ശ്രദ്ധയിൽ പെട്ടത്.

Related Articles

Latest Articles