Sunday, December 14, 2025

ദില്ലി കരോള്‍ബാഗിലെ തീപിടുത്തം; മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാരം ഇന്ന്

കൊച്ചി: ദില്ലി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹം കൊച്ചിയിലെത്തിച്ചു.ചേരാനെല്ലൂര്‍ സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരുടെ മൃതദേഹം രാവിലെ 5 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്.

നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും സംസ്‌കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിലായിരിക്കും നടക്കുക. ജയശ്രീയുടെ മൃതദേഹം ഭര്‍ത്തൃവീട്ടിലായിരിക്കും സംസ്‌കരിക്കുക. ഇവരുടെ കൂടെയുണ്ടായിരുന്ന ബാക്കി കുടുംബാംഗങ്ങള്‍ രാവിലെ പതിനൊന്ന് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തുമെന്നാണ് വിവരം.

മലയാളികള്‍ അടക്കമുള്ള ആളുകളുണ്ടായിരുന്ന ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ 4.30നാണ് തീപിടുത്തമുണ്ടായത്. കല്യാണ ആവശ്യത്തിനായി എറണാകുളത്ത് നിന്നും 13 അംഗ സംഘം ഇവിടെ എത്തിയിരുന്നു.

Related Articles

Latest Articles