ദില്ലി: കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ കേരളത്തില്‍ തുടരവെ നിയന്ത്രണങ്ങളില്‍ ഇളവു നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. പ്രതിദിന രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ് നല്‍കിയത്. എങ്കിലും ഇളവുകൾക്ക് ഏകീകൃത രൂപമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം നൂറിന് താഴെയെത്തിയ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവില്‍ നിയന്ത്രണങ്ങളില്ല. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും വാക്സീന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നത് മൂന്നു സംസ്ഥാനങ്ങളും പിന്‍വലിച്ചു. അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിപ്പിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഐ എം ഒ കേരളത്തിനെ കുറ്റപ്പെടുത്തിയിരുന്നു
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

