Sunday, May 19, 2024
spot_img

മാസ്ക് മറന്നേക്കാം, ഇനി ‘നാസോ 95′; മൂക്കിൽ ഒട്ടിച്ചു വയ്‌ക്കാൻ കഴിയുന്ന ഏറ്റവും ചെറിയ എയർ പ്യൂരിഫയർ നിർമ്മിച്ച് ദില്ലി ഐഐടി

ദില്ലി:ഇനി മൂക്കിൽ ധരിക്കാവുന്ന ഏറ്റവും ചെറിയ എയർ പ്യൂരിഫയർ വികസിപ്പിച്ച് ദില്ലി ഐഐടി. ഉപഭോക്താക്കളുടെ മൂക്കിൽ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയർ പ്യൂരിഫയറിന് ദില്ലി ഐഐടി രൂപം നൽകിയിട്ടുള്ളത്. ദില്ലി ഐഐടിയിലെ സ്റ്റാർട്ടപ്പായ നാനോക്ലീൻ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ‘നാസോ 95′ ബാക്ടീരിയ, വൈറൽ അണുബാധ, പൂമ്പൊടി, വായു മലിനീകരണം എന്നിവയിൽ നിന്നും രക്ഷ നൽകുമെന്ന് അധികൃതർ പറയുന്നു.

മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതിൽ ഫിൽട്ടറായി പ്രവർത്തിക്കുന്നത്. മാസ്ക് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതകളിൽ നിന്നും ഇത് രക്ഷ നൽകുമെന്നും മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം.കൂടാതെ മാസ്‌കുകളേക്കാൾ കൂടുതൽ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്ന് ലാബുകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. പിന്നെ മൂക്കിന്റെ വലിപ്പമനുസരിച്ച് പല അളവിലും ഇവ ലഭ്യമാണെന്നും നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും വാങ്ങാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles