Monday, May 20, 2024
spot_img

ഡല്‍ഹി ഇമാം പൗരത്വ ഭേദഗതി നിയമത്തിനൊപ്പം; ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ലെന്ന് സയ്യിദ് അഹമ്മദ് ബുഖാരി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ വ്യത്യസ്ത അഭിപ്രായവുമായി ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഇന്ത്യക്കാരായ മുസ്ലിംകളെ നിയമം യാതൊരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു

പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) തമ്മില്‍ വ്യത്യാസമുണ്ട്. സിഎഎ നിയമമായി. എന്‍ആര്‍സി പ്രഖ്യാപിച്ചിട്ടു മാത്രമെയുള്ളൂ, നിയമമായിട്ടില്ല. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം അഭയാര്‍ഥികള്‍ക്കു സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം കിട്ടില്ല. ഇത് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകളെ യാതൊരു തരത്തിലും ബാധിക്കുന്നതല്ല’- വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിഡിയോയില്‍ സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.

പ്രതിഷേധിക്കാനും സമരം നടത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. വൈകാരിക സംയമനം ഇത്തരം സംഭവങ്ങളില്‍ അതീവ പ്രധാന്യമുള്ളതാണെന്നും ഇമാം വ്യക്തമാക്കി.

Related Articles

Latest Articles