Friday, May 3, 2024
spot_img

കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി;ദില്ലിയിലെ വായു മലിനീകരണത്തിനെതിരെ കേരളത്തിന്റെ ആകാശം മാതൃകയാക്കി ട്വിറ്ററിൽ പോസ്റ്റ്

തിരുവനന്തപുരം: വായു മലിനീകരണത്താല്‍ നെടുവീർപ്പിടുകയാണ് ദില്ലി. ഇതിന്‍റെ പേരില്‍ വലിയ രാഷ്ട്രീയ വിമർശനമാണ് ആംആദ്മി പാ\ർട്ടിക്കെതിരെ നടക്കുന്നത്. ദില്ലിയിലെ അന്തരീക്ഷ വായുവിന്‍റെ മലിനീകരണത്തിൽ ആംആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ശക്തമായ സോഷ്യല്‍ മീഡിയ പ്രചാരണമാണ് നടത്തുന്നത്.കേരള ബിജെപി ഘടകത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് കേരളത്തിന്‍റെ ആകാശത്തിന്‍റെ ചിത്രം വച്ച് കെജ്രിവാളിനെതിരെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പലവിധത്തിലുള്ള ധാരാളം കമന്‍റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദില്ലിയില്‍ ശനിയാഴ്ച എയർ ക്വാളിറ്റി ഇൻഡക്‌സ് 431 ആയിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിനത്തിലും ദില്ലിയെ വായു അതീവ ഗുരുതരം എന്ന അവസ്ഥയില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി കേരളത്തിലെ ആകാശം മാതൃകയാക്കികൊണ്ട് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles