mother killed her kid
ദില്ലി: വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് എട്ടുമാസം പറയമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. ദില്ലിയിലെ ദല്ലുപുരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുഞ്ഞുമായി പിതാവ് പിന്റു കുമാര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.
സംഭവം നടന്ന ദിവസം കുഞ്ഞിന്റെ മാതാവായ പൂനം നാലര വയസും രണ്ടര വയസും എട്ട് മാസം പ്രായമുള്ളതുമായ കുഞ്ഞുങ്ങളെ മുറിയില്‍ ഇരുത്തിയതിന് ശേഷം പുറത്തേക്ക് പോയിരിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയതിന് ശേഷമാണ് പൂനം പുറത്തേക്ക് പോയത്. എന്നാല്‍ തിരിച്ച് വന്നപ്പോള്‍ ഇളയ കുഞ്ഞിനെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ടാങ്കിനുള്ളില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പൂനവും കുടുംബവും താമസിച്ചിരുന്നത്.
കുഞ്ഞിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…