Monday, May 20, 2024
spot_img

പുറത്തു വരുന്നത് വ്യാജ വാർത്തകൾ,കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവ്വ പിന്തുണയും നൽകുന്നുണ്ടെന്ന് ദില്ലി പോലീസ്.അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ പോലീസിനാകുമെന്നും കമ്മീഷണർ

ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ സേനാംഗങ്ങള്‍ കുറവായിരുന്നതിനാല്‍ പോലീസിന് കഴിഞ്ഞില്ലെന്ന വാര്‍ത്തക്കെതിരെ ഡല്‍ഹി പോലീസ് രം​ഗത്ത്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് ചൂണ്ടിക്കാട്ടി.

അക്രമികളെ പോലീസ് വെറുതെ വിടില്ല. കര്‍ശന നടപടി പോലീസ് സ്വീകരിക്കും. പോലീസിനെയും സിആര്‍പിഎഫിനെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വടക്കു കിഴക്കന്‍ ഡല്‍ഹി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലയുടെ പലഭാഗത്തും 144 പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുള്ള എല്ലാ പിന്തുണയും ഡല്‍ഹി പോലീസിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അംഗബലം കുറവായതിനാല്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ അതിവേഗം നിയന്ത്രിക്കാനായില്ലെന്ന് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വിശദീകരണവുമായി രം​ഗത്തെത്തിയത്.

Related Articles

Latest Articles