Saturday, January 10, 2026

അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികളുമായി ദില്ലി പോലീസ് ! രാജ്യതലസ്ഥാനത്ത് ഇന്ന് പിടിയിലായത് 7 ബംഗ്ലാദേശികൾ

ദില്ലി : അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികളുമായി ദില്ലി പോലീസ്. അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അനധികൃത കുടിയേറ്റക്കാരെ തെക്കൻ ദില്ലിയിൽ നിന്ന് പിടികൂടി നാടുകടത്തിയതായി പോലീസ് അറിയിച്ചു. ഇന്ന് 7 പേരെയാണ് പരിശോധനയിൽ കണ്ടെത്തിയത്. അതിൽ 5 സ്ത്രീകളും 2 പുരുഷന്മാരും ഉൾപ്പെടുന്നു. അവരിൽ നിന്നും ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിർമ്മാണമേഖലകളിലും ബ്യൂട്ടി പാർലറുകളിലും ജോലി ചെയ്ത് വരികയായിരുന്നു.

ഫത്തേപൂർ ബെരി മേഖലയിലെ അർജൻഗഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സമയത്ത് ചേരികളിലും ലേബർ ക്യാമ്പുകളിലും അനധികൃത കോളനികളിലും റെയ്ഡ് നടത്തിയതായി പോലീസ് അറിയിച്ചു
മുഹമ്മദ് ഉമർ ഫാറൂക്ക് (33), റിയാജ് മിയാൻ (20) എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ തങ്ങൾ അനധികൃതമായി അതിർത്തി കടന്നെന്നും ഗുരുഗ്രാമിലെ രാജീവ് നഗറിലാണ് താമസിച്ചിരുന്നതെന്നും മൊഴി നൽകി.

Related Articles

Latest Articles