Thursday, September 24, 2026

ദില്ലിയിൽ കേസ്, അറസ്റ്റ് മേളം കൊഴുക്കുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് 683 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ്. 1,983 പേരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 53 കേസുകള്‍ ആയുധ നിയമവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകികളെ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. കലാപകാരികളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡിസിപി അമിത് ശര്‍മ്മയെ മര്‍ദ്ദിച്ചവരേയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചിരുന്നു.

ഡല്‍ഹിയില്‍ ഒരാഴ്ച്ചയായി നടന്ന കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ പൊതു മുതലാണ് കലാപകാരികള്‍ നശിപ്പിച്ചത്. നിരവധി വീടുകളും കടകളും വാഹനങ്ങളും കലാപകാരികള്‍ അഗ്നിക്കിരയാക്കി.

Related Articles

Latest Articles