Thursday, January 8, 2026

ടിക്-ടോക് വീഡിയോ ചിത്രീകരണത്തിനിടെ 19കാരന് ദാരുണാന്ത്യം

ദില്ലി: ടിക്-ടോക് വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. ടിക്ക് ടോക്ക് ആപ്പില്‍ വീഡിയോ ചിത്രീകരിക്കാനായി തോക്കിന് മുമ്പില്‍ പോസ് ചെയ്ത യുവാവ് വെടിയുണ്ട ഉതിര്‍ക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. 19 വയസ്സുകാരനായ സല്‍മാനാണ് മരണപ്പെട്ടത്. സല്‍മാന്‍ സുഹൃത്തുക്കളായ സൊഹൈലിനും ആമിറിനുമൊപ്പം ഇന്ത്യ ഗെയ്റ്റില്‍ പോയിരുന്നു. തിരിച്ചു വരുമ്പോള്‍ സല്‍മാന്റെ അടുത്തിരുന്ന സൊഹൈല്‍, സല്‍മാന് നേര്‍ക്ക് വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടി തോക്ക് ചൂണ്ടി.

എന്നാല്‍ ഇടത് കവിളില്‍ വെടിയുതിര്‍ക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.സംഭവം നടന്നതിന് ശേഷം, സൊഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്തു. അതിനു ശേഷം അവര്‍ സല്‍മാനെ അടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു. എന്നാല്‍ സല്‍മാന്‍ മരിച്ചു കഴിഞ്ഞിരുന്നെന്നും പോലീസ് പറഞ്ഞു. സല്‍മാനെ അഡ്മിറ്റ് ചെയ്ത് ഉടനെ തന്നെ ഇവര്‍ സ്ഥലം വിടുകയാണ് ചെയ്തത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ബാരകമ്പ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Latest Articles