Delhi Waqf Board Case; ED charge sheet against Aam Aadmi Party MLA Amanatullah Khan
ദില്ലി: ദില്ലി വഖഫ് ബോർഡ് കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ഓഖ്ല മേഖലയിലുള്ള 36 കോടി രൂപയുടെ ഭൂമിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് ഖാനെതിരായ കുറ്റപത്രം.
ഇഡി സമർപ്പിച്ച 110 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ, ദില്ലി വഖഫ് ബോർഡിൽ സാമ്പത്തിക ക്രമക്കേട് നടന്നതായും കള്ളപ്പണം വെളുപ്പിക്കൽ നടന്നതായും ആരോപണമുണ്ട്. ഇതിൽ മറിയം സിദ്ദിഖി എന്നയാളെയും പ്രതിചേർത്തിട്ടുണ്ട്. നവംബർ 4ന് ഈ കേസ് കോടതി പരിഗണിച്ചേക്കുമെന്നാണ് ലഭ്യമായ സൂചന.
2016-ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ദില്ലി വഖഫ് ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അന്നത്തെ വഖഫ് ബോർഡ് ചെയർമാൻ അമാനത്തുള്ള ഖാനായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 2ന് ഇഡി അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തിരുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…